
നീലേശ്വരം: നീലേശ്വരം ബസ്സ്റ്റാൻഡ് പരിസരത്ത് ഫുട്പ്പാത്തിൽ അലക്ഷ്യമായി പാർക്ക് ചെയ്ത ഇന്നോവയ്ക്ക് പിഴ ചുമത്തി കെ.എൽ. 56 എൽ.3663 ഇന്നോവ ടാക്സി ഉടമയ്ക്കെതിരെയാണ് നീലേശ്വരം ശിശു സൗഹൃദ ജനമൈത്രി പോലീസ് പിഴച്ചുമത്തിയത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് സ്ത്രീകളും, കുട്ടികളും കാൽ നടയായി യാത്ര ചെയ്യുന്ന ഫുട്പാത്തിലാണ് അലക്ഷ്യമായി വാഹനം പാർക്കു ചെയ്തത് . ഈ സമയത്ത് നിരവധി സ്ത്രീകളും കുട്ടികളും യാത്ര ചെയ്യുമ്പോൾ തെന്നി വീഴുന്നത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകൻ സൻജീവൻ മടിവയൽ നീലേശ്വരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി ഉടമയ്ക്കെതിരെ പിഴച്ചുമത്തിയത്. പകൽ സമയത്തും ഫുട്പ്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായിട്ടുണ്ട്.