രഞ്ജിത്തിന്റെ കാസർകോട് ചെർക്കള കുണ്ടടുക്കത്തുള്ള വീട്ടിൽ ധനസഹായം
പുരാവസ്തുവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും രജ്ഞിതിൻ്റെ പിതാവ് രവീന്ദ്രൻ ഏറ്റു വാങ്ങി.
കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന്, ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ തഹസിൽദാർ പി വി മുരളി , ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ , വാർഡ് മെമ്പർ പി ശിവപ്രസാദ് നോർക്ക റൂട്ട്സ് മാനേജർ സി. രവീന്ദ്രൻ സി, എം.പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയും 14 ലക്ഷം രൂപയുടെ ആശ്വാസ ധനസഹായമാണ് കൈമാറിയത്