അകാലത്തിൽ മരണപ്പെട്ട കേരളാ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് അംഗം കെ.വി അഭിലാഷിൻ്റെ കുടുംബത്തിന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സഹായ ധനം സംസ്ഥാന സെക്രട്ടറി ജിജോ ജോസ് കുടുംബത്തിന് കൈമാറി.
ജില്ലാ പ്രസിഡൻ്റ് എം. സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ.മനോഹരൻ, ജില്ലാ സെക്രട്ടറി കെ.വി സുഗതൻ, പി. ദിനേശൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് മോഹൻ പ്രകാശ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ബാബു കരിങ്ങാട്ട് നന്ദിയും പറഞ്ഞു.