ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന അടിപാതയുടെ വീതി 7.4 മീറ്ററായി വികസിപ്പിച്ചു. അടിപ്പാതയുടെ വീതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നീലേശ്വരം മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ.കെ പി നസീർ ഉണ്ണിത്താൻ എം പി യെ നേരിൽകണ്ട് ആവശ്യപെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച എംപി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് അടിപ്പാതയുടെ വീതി 7.4 ആക്കി വർദ്ധിപ്പിക്കാൻ കേന്ദ്ര ഗതാഗത വകുപ്പ് തീരുമാനിച്ചത്.എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
നീലേശ്വരംമാർക്കറ്റ് ജംഗ്ഷനിൽ നിലവിൽ നാലു മീറ്റർ ഉയരത്തിലും നാലു മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമ്മിക്കുന്നത്. ഇത് 6 മീറ്റർ വീതിയിലും 6 മീറ്റർ ഉയരത്തിലുമാക്കി വികസിപ്പിക്കണമെന്നായിരുന്നു നസീർ നിവേദനത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ വീതി 7.3 മീറ്റർ വർദ്ധിപ്പിച്ചുകൂടി ദേശീയപാതയിൽ നിന്നും രാജാറോഡിലേക്കുള്ള ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകും. പാതയുടെ വീതി കൂട്ടാനുള്ള തീരുമാനം വന്നതോടുകൂടി നിലവിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.