കാസർകോട്:തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ജില്ലയിലാകെ 1074192 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അന്തിമ പട്ടികയിൽ എത്തിയപ്പോൾ 1076 634 ആയി മാറിയിട്ടുണ്ട്. 2442 വോട്ടർമാരുടെ വർദ്ധനവാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.
വോട്ടർപട്ടികയുടെ മലയാളം കോപ്പികൾ എല്ലാം പ്രിൻറ് ചെയ്ത ലഭ്യമായിട്ടുണ്ട് അവ ഇആർ ഒ ഓഫീസിൽ ലഭ്യമാക്കിയിട്ടുണ്ട് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കൈപ്പറ്റാവുന്നതാണ്. കന്നട വോട്ടർപട്ടിക ഡൗൺലോഡ് ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു അത് പരിഹരിച്ച് പ്രിന്റിങ്ങിന് നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു ഞായറാഴ്ചയോടെ പ്രിൻറ് ചെയ്ത ലഭ്യമാകുമെന്നും കളക്ടർ പറഞ്ഞു തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ 5 2 4 8 80 പുരുഷ വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത് അത് അന്തിമ പട്ടികയിൽ എത്തിയപ്പോൾ 526098 ആയി മാറിയിട്ടുണ്ട്. 1218 പുരുഷ വോട്ടർമാരുടെ വർദ്ധനവ്.
തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ 5 49300സ്ത്രീ വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അത് അന്തിമ പട്ടികയിൽ എത്തിയപ്പോൾ 550525 ആയി മാറിയിട്ടുണ്ട്
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം പി അഖിലും പങ്കെടുത്തു