നീലേശ്വരം:പട്ടേന ജനശക്തി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും കേരള ചലച്ചിത്ര അക്കാദമിയുടെയും ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘കാഴ്ച ,രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേള പട്ടേന ജനശക്തി വായനശാലയിൽ ആരംഭിച്ചു .പ്രശസ്ത നാടക സിനിമ പ്രവർത്തകൻ രവി പട്ടേന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി ഹരിദാസ് അധ്യക്ഷത വഹിച്ചു ഡോ.കെ.വി സജീവൻ,വാർഡ് കൗൺസിലർ ജയശ്രീ ടീച്ചർ ജനശക്തി സാംസ്കാരിക വേദി സെക്രട്ടറി തമ്പാൻ അരമന,ചായ്യോത്ത് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്. എസ് കൺവീനർ ആശാലത ടീച്ചർ, ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖല കൺവീനർ കെ കെ നാരായണൻ മാസ്റ്റർതുടങ്ങിയവർ ആശംസ പ്രസംഗം നടത്തി ഇ.കെ. സുനിൽകുമാർ സ്വാഗതവുംഎ.പി. ശ്രീനിവാസൻമാസ്റ്റർ നന്ദിയും പറഞ്ഞു. ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷി എന്ന സിനിമ ഉദ്ഘാടന ചലച്ചിത്രമായിഅവതരിപ്പിച്ചു തുടർന്ന് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , തിങ്കളാഴ്ച നിശ്ചയം സി ആർ 89 ,ചായില്യം , കളിയച്ഛൻ തുടങ്ങിയ ചലച്ചിത്രങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനം 24 ന് ഞായർ വൈകുന്നേരം 6 മണിക്ക് പ്രശസ്ത ചലച്ചിത്ര പ്രവർത്തകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും എ ആർ.എം സിനിമയുടെ തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാർ മുഖ്യാതിഥിയാവും പ്രശസ്ത ചിത്രകാരൻ മോഹൻ ചന്ദ്രൻ സംസാരിക്കും. ജയൻ മാങ്ങാടിൻ്റെ ഒറ്റ മരം കാവല്ല, തെയ്യാട്ടം എന്നി ഡോക്യൂമെൻറികളും പ്രദർശിപ്പിക്കും