കാസര്‍കോട്: പുല്ലൂര്‍-പെരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക – ഗവേഷക കൂട്ടായ്മയായ വയലും വീടും ഹരിത സംഗമവും പുരസ്‌കാരദാനവും നടത്തി. തൃശൂര്‍ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷ് ഉദ്ഘാടനം ചെയ്തു. വയലും വീടും ഹരിതപുരസ്‌കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിനു മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ സമ്മാനിച്ചു. പ്രസിഡണ്ട് ഇ. ജനാര്‍ദ്ദനന്‍ പാണൂര്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി കണ്ണാലയം നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പത്മശ്രീ സത്യനാരായണ ബളേരി, ബാലന്‍ കുന്നുമ്മല്‍ എന്നിവരെ സംഗമത്തില്‍ ആദരിച്ചു. രവീന്ദ്രന്‍ കൊടക്കാട്, ഉല്‍പല്‍ വി നായനാര്‍, എം. ബാലകൃഷ്ണന്‍ ആലക്കോട്, കെ.ടി.എസ് പനയാല്‍ സംസാരിച്ചു. ഡോ. കെ. ചന്ദ്രന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. തുടര്‍ന്ന് കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചയും വിത്തു കൈമാറ്റവും നടത്തി. ജയപ്രകാശ് അരവത്ത്, റഹ്‌മാന്‍ പാണത്തൂര്‍, ഡോ. സന്തോഷ് പനയാല്‍, കെ.വി കുഞ്ഞിക്കണ്ണന്‍, വിജയന്‍ നായര്‍ പെരിയ, അഭിലാഷ് പൊയിനാച്ചി, സുരേന്ദ്രന്‍ കരുവാക്കോട്, ഉഷ ടീച്ചര്‍ പെരിയ, രാധാകൃഷ്ണന്‍ മാങ്ങാട്, ബാബു പടന്നക്കാട്, കെ.ആര്‍ ചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ പൊള്ളക്കട, രാഘവന്‍ ഉരുളംകോടി നേതൃത്വം നല്‍കി.