
നീലേശ്വരം: പാലക്കാട്ട് ചീർമ്മക്കാവ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ഏപ്രിൽ ആറു മുതൽ പത്തുവരെ വിപുലമായ പരിപാടികളോട് കൂടി നടക്കും. എല്ലാദിവസവും രാവിലെ എട്ടുമണിക്ക് നടതുറന്ന് 9 മണിക്ക് പൂവിടും. മൂന്നാം ദിവസമായ എട്ടിന് രാവിലെ 11 മണിക്ക് വടക്കേ കാവിൽ ആയില്യം പൂജ, തുടർന്നു അഞ്ചുമണിക്ക് ദീപാരാധന, എട്ടുമണിക്ക് പൂരക്കളി പത്തുമണിക്ക് കൊട്ടും മ്പുറം എഴുന്നള്ളിപ്പ്. ഒൻപതിന് വൈകിട്ട് അഞ്ചുമണിക്ക് ദീപാരാധനയും എട്ടുമണിക്ക് പൂരക്കളിയും പത്തുമണിക്ക് എഴുന്നള്ളത്തും നടക്കും. സമാപന ദിവസമായ പത്തിന് രാവിലെ11 മണിക്ക് പൂരം കുളിപ്പിക്കൽ ഒരുമണിക്ക് പൂരക്കളി, നാലുമണിക്ക് എഴുന്നള്ളത്ത് ആറുമണിക്ക് പ്രധാന ചടങ്ങായ പ്രസാദം പാറ്റൽ . 7 മണി മുതൽ തുലാഭാരം പത്തുമണിക്ക് നടയടക്കുന്നതോടെ ഉത്സവത്തിന് സമപ്തിയാകും.