ഉദിനൂർ : നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരത് ഭവൻ നെടുമുടി വേണു പുരസ്കാരം നേടിയ ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെഉദിനൂർ സ്ട്രൈക്കേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു. നാടക-സിനിമ പ്രവർത്തകൻ കപോതൻ ശ്രീധരൻ നമ്പൂതിരി ഉപഹാര സമർപ്പണം നടത്തി. ക്ലബ് പ്രസിഡന്റ് സി. സജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രോഹിത് രമേശ് സ്വാഗതവും രാഹുൽ ഉദിനൂർ നന്ദിയും പറഞ്ഞു.