
നീലേശ്വരം:ജോലി ചെയ്തുകൊണ്ടിരിക്കെ എഫ്സിഐ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. നീലേശ്വരം എഫ്സിഐയിലെ ജീവനക്കാരൻ പേരോൽ മൂന്നാം കുറ്റിയിലെ പരേതനായ കുഞ്ഞിരാമൻ – സരോജിനി ദമ്പതികളുടെ മകൻ എം. രഘു ( 55 )ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഴഞ്ഞുവീണ രഘുവിനെ ഉടൻ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രജിന. മക്കൾ: ലയന , റോഷ്ന . സഹോദരങ്ങൾ: അശോകൻ ( തയ്യൽ തൊഴിലാളി), മധു (പോളിഷ് തൊഴിലാളി), ജയൻ (പോലീസ് കോൺസ്റ്റബിൾ )ഉഷ.