The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവും 40,000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെഗൗരവതരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിൽപെൺകുട്ടിയുടെ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി. എം സുരേഷാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം മെയ് 24നും അതിന് മുമ്പുള്ള രണ്ട് മാസങ്ങളിലും 16 വയസ്സുള്ള പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല പ്രാവശ്യം കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പിതാവായ പ്രതി ഗൗരവതരമായ ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണം നടത്തി, പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ.വേലായുധനായിരുന്നു. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

Read Previous

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട; നാളെ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം

Read Next

ബാലൻ നമ്പ്യാരും ബിജു ശ്രുതി ദമ്പതികളും കൊളംബോ രാജ്യാന്തര മീറ്റിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73