സ്വത്തു നൽകിയത് കുറഞ്ഞുപോയെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ച് പരിക്കേൽപ്പിച്ചു. കാഞ്ഞങ്ങാട് കൊളവയലിലെ കുമാരൻ (66) മകൻ ഗണേശന്റെ ഭാര്യ ആര്യ ആർ നായർ (32) ആര്യയുടെ രണ്ടു വയസ്സുള്ള കുട്ടി എന്നിവരെയാണ് പരിക്കേൽപ്പിച്ചത്. സംഭവമായി ബന്ധപ്പെട്ട് കുമാരന്റെ ഇളയ മകൻ മഹേഷിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.