The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്  പിതാവും മകനും മരണപ്പെട്ടു

 

മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും ഏഴ് വയസ്സുള്ള മകനും മരണപ്പെട്ടു . മൂന്ന്പേര്‍ക്ക് പരിക്ക്. പരിയാരം ബേരം ഹസന്‍മുക്കിലെ റിയാസ് മൻസിലില്‍ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്. നവാസിൻ്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാൻ, ഫാത്തിമ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴശ്ശിയില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനി രാത്രി 11.30ടെ നെല്ലൂന്നി പുതിയ പെട്രോള്‍പമ്പിന് സമീപമാണ് അപകടമുണ്ടായത്. നവാസും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോകാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്‍റ്റ്യൂണറുമാണ് കൂട്ടിയിടിച്ചത്. ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഹസീറ റോഡിലേക്ക് തെറിച്ചുവീണു.

Read Previous

കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്

Read Next

മസ്തിഷ്കജ്വരം സംസ്ഥാനത്ത് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!