ദേശാഭിമാനി കാഞ്ഞങ്ങാട് ബ്യൂറോയിൽ നിന്ന് തിരുവനന്തപുരം ഓഫീസിലേക്ക് സബ്ബ് എഡിറ്ററായി നിയമനം ലഭിച്ച പോകുന്ന റഹനാസ് മടിക്കൈക്കുള്ള യാത്രയയപ്പും സിബിഎസ്ഇക്ക് കീഴിലുള്ള ഐഎസ്ഇടി മത്സര പരീക്ഷയിൽ വിജയം നേടിയ ജാസിം ഫസൽ, എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ ഉത്ര ജാനകി എന്നിവർക്കുള്ള അനുമോദനവും കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടന്നു. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷനായി. മാനുവൽ കുറിച്ചിത്താനം , ടി മുഹമ്മദ് അസ്ലം, പി പ്രവീണ്‍കുമാര്‍, ഇ.വി.വിജയൻ , കെ.എസ് ഹരി, അനിൽ പുളിക്കാൽ,റഹ്നസ് മടിക്കൈ , ജയരാജ് ,സജേഷ് അടമ്പിൽ, ജോയ് മാരൂര്‍, എന്നിവർ സംസാരിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും ട്രഷറര്‍ ഫസലുറഹ്മാന്‍ നന്ദിയുംപറഞ്ഞു.