ഡെപ്യൂട്ടി തഹസിൽദാർ ആയി പ്രമോഷൻ ലഭിച്ച നീലേശ്വരം വില്ലേജ് ഓഫീസർ കെ വി ബിജുവിന് , നീലേശ്വരം വില്ലേജ് തല ജനകീയ സമിതി യാത്രയയപ്പ് നൽകി. കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ നിയുക്ത ഡെപ്യൂട്ടി തഹസിൽദാർ കെ വി ബിജുവിന് വില്ലേജ് തല ജനകീയ സമിതിയുടെ ഉപഹാരം നൽകി. സമിതി അംഗങ്ങളായ മാമുനി വിജയൻ, അഡ്വ.കെ പി നസീർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ രാഘവൻ, സി രാഘവൻ, ഇ പുഷ്പ കുമാരി , നഗരസഭാ വിദ്യാഭ്യാസ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി ഭാർഗ്ഗവി, ഷംസുദ്ദീൻ അരിഞ്ചിറ, ഡെ പൂട്ടി തഹസിൽദാറും നീലേശ്വരം വില്ലേജ് ചാർജ് ഓഫീസറുമായ പി വി തുളസീരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭാംഗം പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പുതിയ വില്ലേജ് ഓഫിസർ അജിത് ഹെഗ്ഡേ സ്വാഗതവും ബിജു കെ വി നന്ദിയും പറഞ്ഞു. ബസ് സ്റ്റാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ നീലേശ്വരത്തെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന് നീലേശ്വരം വില്ലേജ് തല ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.