കൊളംബോയിൽ നടക്കുന്ന രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ. ബാലൻ നമ്പ്യാർക്ക് അസോസിയഷൻ യാത്രയയപ്പ് നൽകി.
ഇന്റർസിറ്റി എക്സ്പ്രസിന് യാത്ര തിരിച്ച ഇദ്ദേഹത്തിന് അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും നീലേശ്വരം റയിൽവേ സ്റ്റേഷനിൽ എത്തിയാണ് യാത്രയയപ്പ് നൽകിയത്. അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി. രാജീവ് കാലിക്കടവ് ഇദ്ദേഹത്തെ പൊന്നാടയണിയിച്ചു. സെക്രട്ടറി സുരേഷ് മാസ്റ്റർ ഉദിനൂർ പൂച്ചെണ്ട് സമ്മാനിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ മണി ചാളക്കടവ്, സോബി കടുമേനി, അജേഷ് നരിക്കാട്ട്, ഇ.വി.മധു കാലിക്കടവ്, പി.സജിത്ത് ഗോവിന്ദ് പള്ളിക്കര, കൃഷ്ണൻ പുതുക്കൈ എന്നിവർ പ്രസംഗിച്ചു. യാത്രയിൽ ബാലൻ മാസ്റ്ററെ അനുഗമിക്കുന്ന സഹധർമിണി ഗിരിജ ടീച്ചർ, കൊളംബോ അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കരിന്തളത്തെ ബിജു – ശ്രുതി ദമ്പതികൾക്കും ആശംസകൾ നേർന്നു. 78 കാരനായ ബാലൻ നമ്പ്യാർ കാറ്റഗറി 75 – 80 ൽ ട്രാക്ക് ഇനങ്ങളിൽ 100, 200, 5000 മീറ്റർ നടത്തത്തിലാണ് പങ്കെടുക്കുന്നത്. ജൂൺ 15, 16 തീയതികളിലാണ് കൊളംബോ അത് ലറ്റിക് മീറ്റ്.