
നീലേശ്വരം : മുപ്പത്തിരണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബം സംഗമം വാർഡ് പ്രസിഡണ്ട് ഏ വി പത്മനാഭൻ്റെ അധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ. പി രാമചന്ദ്രൻ. ഇ ഷജീർ .കെ സലു . തെക്കുമ്പാടൻ ബാല കൃഷ്ണൻ. അഡ്വ: കെ വി രാജേന്ദ്രൻ. എം വി ഭരതൻ കെ വി ശശികുമാർ. കെ രാജീവൻ, കെ കെ കുമാരൻ. സി വി രമേശ്. ഷംസു മൂലപ്പള്ളി. നന്ദിനി . കമലാക്ഷൻ നായർ കോറോത്ത് . ഇ പ്രഭാവതി . എന്നിവർ പ്രസംഗിച്ചു. ശിവപാർവ്വതി അവാർഡ് നേടിയ മായാകൈലാസ്. സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡ് നേടിയ ഗൗരീ ലക്ഷ്മി. പാർവ്വതി സതീശ് . നെഹ്റു കോളേജിലെ മികച്ച വിദ്യാർത്ഥിനിക്കുള്ള ബാങ്ക് ഓഫ് ബറോഡ അവാർഡ് നേടിയ വി വി ശിശിര. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത സംഘഗാനത്തിൽ ഗ്രേഡ് നേടിയ പാർവ്വതി സതീശൻ. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യ പുരസ്ക്കാർ നേടിയ മൈമുന റിഫ എന്നിവർക്കുള്ള പുരസ്ക്കാർ വിതരണവും നടന്നു