എൻറെ കേരളം പ്രദർശന വിപണന മേളയിൽ നാളെ (ഏപ്രിൽ 25ന്) രാവിലെ 10 മുതൽ 12 വരെ ജനകീയ ആരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ, വൈകിട്ട് മൂന്നു മുതൽ അഞ്ചുവരെ വ്യവസായ മേഖലയിലെ പുരോഗതി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ എന്നിവ നടക്കും.
വൈകിട്ട് 5 30 മുതൽ കലാപരിപാടികൾ യുവജനക്ഷേമ ബോർഡ് അവതരിപ്പിക്കുന്ന മാർഗ്ഗം കളി, ഇഷാ ഗ്രൂപ്പിന്റെ നൃത്തശില്പം, യക്ഷഗാനം, അങ്കണവാടി കുട്ടികളുടെ കലാപരിപാടി, സുഭാഷ് അറുകരയും സുരേഷ് പള്ളിപ്പാറയും അവതരിപ്പിക്കുന്ന നാടൻ പാട്ട് പാട്ടരങ്ങ്, വൈകീട്ട് 8.30 മുതൽ കണ്ണൂർ യുവകലാസാഹിതി അവതരിപ്പിക്കുന്ന നാടകം ആയഞ്ചേരി വല്യശ്മാൻ എന്നിവ അരങ്ങേറും.