The Times of North

Breaking News!

സിപിഎം ജില്ലാ സമ്മേളനം:14 മുതൽ വിപുലമായ സെമിനാറുകൾ   ★  എം ടി അനുസ്മരണം നാളെ   ★  നീലേശ്വരം മർച്ചൻസ് അസോസിയേഷന് ആദരവ്   ★  ശിശു മന്ദിരത്തിൽ പാർട്ട് ടൈം ടീച്ചറെ നിയമിക്കുന്നു   ★  സഹകരണജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃയോഗം ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്‌തു   ★  കടത്തനാട് ഉദയവർമ്മ രാജ പുരസ്കാരം നേടിയ ഡോ: എം.എസ് നായരെ അനുമോദിച്ചു   ★  നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു   ★  നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരി മരണപ്പെട്ടു   ★  ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് പ്രതികൾക്കും ജീവപര്യന്തം   ★  അമ്മാവനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ വെറുതെ വിട്ട പ്രതി മുത്തശ്ശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി കേസ് 

സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും മന്ത്രി

പതിറ്റാണ്ടുകളായി സങ്കേതിക കുരുക്കിൽ പെട്ട് നീതി ലഭിക്കാതെ പോയ നിസ്സഹായരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് അദാലത്തുകൾ നടത്തുന്നതെന്ന് ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ പ്രാധാന്യം ഉറപ്പാക്കണം എന്ന് മന്ത്രി സർക്കാർ ജീവനക്കാരോട് പറഞ്ഞു. അദാലത്തുകളിൽ നൽകുന്ന നിർദ്ദേശങ്ങളും നടപടികളും സമയബന്ധിതമായി നടപ്പാക്കണം എന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിൽകരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾ പൂർത്തിയാകുമ്പോൾ നാല് താലൂക്കുകളിലുമായി ആകെ 1065 പരാതികൾ ലഭിച്ചതെന്നും പരിഗണിച്ച മുഴുവൻ പരാതികളിലും തീരുമാനമായി എന്നും മന്ത്രി പറഞ്ഞു.

കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്ത് രജിസ്ട്രേഷൻ, പുരാ വസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരെയും അപേക്ഷകരുമായും നേരിട്ട് സംസാരിക്കുന്നതിലൂടെ പരാതി പരിഹാരം എളുപ്പമാക്കി തീർക്കാൻ അദാലത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഒന്നാംഘട്ട കരുതലും കൈത്താങ്ങ് അദാലത്ത്, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവ കേരള സദസ് വകുപ്പ് മന്ത്രിമാർ നടത്തിയ ജനസമ്പർ പരിപാടികൾ എന്നിവയിലൂടെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എണ്ണം ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർകോട് ജില്ലയിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്തിൽ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു
ന്യൂനപക്ഷ ക്ഷേമം, കായികം വകുപ്പ് മന്ത്രി. വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പ്രസന്ന പ്രസാദ്, പി. ശ്രീജ, ടി.കെ നാരായണൻ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. ഇസ്മയിൽ, സബ് കളക്ടർ പ്രതീക് ജെയിൻ, എ. ഡി.എം പി. അഖിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സ്വാഗതവും ഡെപ്യൂട്ടി കളക്ടർ എൽ. എ കെ. രാജൻ നന്ദിയും പറഞ്ഞു

Read Previous

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം

Read Next

മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73