സക്ഷമ ഹൊസ്ദുർഗ് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബിന്റെയും അഹല്യ കണ്ണാശുപത്രിയുടെയുംസഹകണത്തോടെ നേത്രപരിശോധന ക്യാമ്പ്സംഘടിപ്പിച്ചു. സക്ഷമ താലൂക്ക് രക്ഷാധികാരി അഡ്വ കെകെ നാരായണൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം റോട്ടറി പ്രസിഡന്റ്കെഎം രമേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കാഞ്ഞങ്ങാട് ഐ എം എ ഡോ.വി. സുരേശൻ അവയവദാന ബോധവത്ക്കരണം നടത്തി . ഡോ. ആർ എച്ച് സ്നേഹ ക്യാമ്പ് വിശദീകരണം നൽകി. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സിസി ഭാസ്കരൻ സംഘടനാ സന്ദേശം നൽകി.സക്ഷമ രക്ഷാധികാരി ഡോ വിനായക പ്രഭു, ജില്ലാ സെക്രട്ടറി ബി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.താലൂക്ക് സെക്രട്ടറി കെഎം സന്തോഷ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഇന്ദുലേഖ നന്ദിയും പറഞ്ഞു.
Tags: Eye examination camp news