കാസർകോട്: ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 15,0 5 7 9 6 രൂപ തട്ടിയെടുത്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കിദൂർ പടക്കല്ലിൽ ലോകേഷ് ഷെട്ടിയുടെ ഭാര്യ നിഷ്മിതാ ഷെട്ടി (24) യാണ് തട്ടിപ്പിന് ഇരയായത് . കുമ്പള ഷേണിയിലെ ബലത്തക്കല്ലിൽ സജിത റായിയാണ് നിഷ്മിതയെ തട്ടിപ്പിന് ഇരയാക്കിയത് . ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് 31 മുതൽ ഓഗസ്റ്റ് 25 വരെയുള്ള ദിവസങ്ങളിൽ വിവിധ അക്കൗണ്ടുകൾ വഴിയാണ് സജിതാ റായി നിഷ്മതയിൽ നിന്നും പണം തട്ടിയെടുത്തത്. പിന്നീട് ജോലിയോ പണമോ നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. കുമ്പള പോലീസ് കേസെടുത്തു