കാസർകോട്:ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച്
മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തിയ 6,80,600 രൂപ പിടിച്ചെടുത്തു. കെ എൽ 14 ഇ 5877 നമ്പർ പ്രൈവറ്റ് ബസ്സിൽ നിന്നുമാണ് പണം പിടികൂടിയത്. പണം കടത്തിയ കുമ്പടാജെ പിലാങ്കട്ടയിൽ മാധവന്റെ മകൻ മണിപ്രശാന്തിനെ (27) അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എക്‌സൈസ് ചെക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ വി സുനീഷ്മോൻ്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ ബി എസ് മുഹമ്മദ് കബീർ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി എസ് ലിജു, ആർ കെ അരുൺ എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.