മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി. എക്‌സാലോജിക്കനെതിരായ എസ് എഫ് ഐ ഒ അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമെന്ന് സ്പീക്കർ. നോട്ടീസ് ചട്ടവിരുദ്ധമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയം പരിഗണിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി ലഭിക്കാതെ വന്നതോടെ ബാനറുയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ഗൗരതരമായ ക്രമക്കേടുകൾ ഈ കമ്പനി നടത്തിയതായി അന്വേഷണങ്ങളിൽ പറയുന്നുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയ്‌ക്കെതിരെയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് വിഡി സതീശൻ പറഞ്ഞു