നീലേശ്വരം:യുവശക്തി കലാവേദിയുടെ ഡിസംബർ മാസ പരിപാടി എല്ലാവർക്കും പാടാം ചൊല്ലാം പറയാം , മീഡിയ സിറ്റി ഫിലിം ഫെയർ അവാർഡ് ജേതാവ് ഉമേഷ് നീലേശ്വരം ഉദ്ഘാടനം ചെയ്തു.
എല്ലാവരുടെയും ഉള്ളിൽ തങ്ങിനിൽക്കുന്ന കലാവാസനകൾ പുറത്ത് കൊണ്ടുവരണമെന്ന ഉദ്ദേശത്തോടുകൂടി എല്ലാവർക്കും പാടാനും പറയാനും ചെല്ലാനും അവസരം ഒരുക്കുന്ന വ്യത്യസ്തതയാർന്ന പരിപാടിയാണ് “എല്ലാവർക്കും പാടാം ചൊല്ലാം പറയാം,”. സദസ്സിൽ ഉണ്ടായിരുന്ന മൂന്നു വയസ്സ് മുതൽ 80 വയസ്സ് വരെ യുള്ള 31 പേർ വിവിധ ഗാനങ്ങൾ ആലപിക്കുകയും കവിത ചൊല്ലുകയും ചെയ്തു. ഉമേഷ് നീലേശ്വരത്തിനുള്ള ഉപഹാരം കലാവേദി മുതിർന്ന അംഗം കെ രമേശൻ നൽകി . പ്രസിഡണ്ട് കെ നന്ദകുമാർ അധ്യക്ഷതയും നിർവഹിച്ചു. സോമരാജൻ കെ സതീഷ് കുമാർ കെ ദിനേശൻ എന്നിവർ സംസാരിച്ചു. കലാവേദി സെക്രട്ടറി കെ സതീശൻ സ്വാഗതവും പി പ്രശാന്ത് നന്ദിയും പറഞ്ഞു.