ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും സാമൂഹ്യ മര്യാദകളെ പരിചയപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൻ്റെ കെട്ടുറപ്പിനുതകുന്ന സന്ദേശം നൽകുന്നതുകൂടിയാണെന്ന് പ്രശസ്ത ചിത്രകാരൻ കെ കെ മാരാർ പറഞ്ഞു. നീലേശരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലമെത്ര കഴിഞ്ഞാലും നിറം മങ്ങാതെയിരിക്കുന്ന ക്ഷേത്രങ്ങളിലെ ചുമർ ചിത്രങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ടെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി. രീജിത്ത് പറങ്കിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്.
സംഘാടക സമതി ചെയർമാൻ പ്രൊഫ: കെ പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു,
കേരള കേന്ദ്ര സർവ്വകലാശാല, രജിസ്ട്രാർ ഡോ: എം മുരളീധരൻ നമ്പ്യാർ, പ്രോഗ്രാംകമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, വാർഡ് കൗൺസിലർ കെ നാരായണൻ, ഫിനാസ് കമ്മിറ്റി ചെയർമാൻ കരിമ്പിൽ കൃഷ്ണൻ, കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം പ്രസിഡന്റ് മലപ്പിൽ സുകുമാരൻ,
കുഞ്ഞിപ്പുളിക്കാൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രംപ്രസിഡന്റ് സി വി വിനോദ്,എം വി തമ്പാൻ പണിക്കർ, സംഘാടക സമിതി വർക്കിഗ് ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, സംഘാടക സമിതി ജനറൽ കൺവീനർ പി രമേശൻ, നീലേശ്വരം പ്രസ്സ് ഫോറം സെക്രട്ടറി സുരേഷ് മടികൈ, വനിതാ കമ്മിറ്റി കൺവീനർ നളിനി രാജീവൻ, സോവനീർ കമ്മിറ്റി ചെയർമാൻ വി കുഞ്ഞികണ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
പബ്ലിസിറ്റി കമ്മിറ്റിചെയർമാൻ കെ വി സുരേഷ് കുമാർ സ്വാഗതവും കൺവീനർ പി സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.