രാമന്തളി : 105 വർഷമായി വടക്കുമ്പാട്ടെ രാമന്തളി ജി.എം. യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ വേണ്ടി നാട്ടുകാരുടെ കൂട്ടായ്മയായ “വികസന സമിതി വാങ്ങിയ 40 സെൻ്റ് സ്ഥലത്തിൻ്റെ രേഖ കൈമാറൽ 18ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്കു സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. ഭൂമി രേഖ പ്രമാണം പയ്യന്നൂർ എം. എൽ എ . ടി. മധുസൂദനന് ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് വി. ഷൈമ കൈമാറും. വികസന സമിതി ചെയർമാൻ കരപ്പാത്ത് ഉസ്മാൻ്റെ അധുക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഗോവിന്ദൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്ണൻ ബിന്ദു നീലകണ്ഠൻ ,വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി. സുധീർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.വി. ജ്യോതി ബാസു ബി.പി.സി പയ്യന്നൂർ ബി .ആർ .സി.കെ.സി പ്രകാശൻ, മുൻ ഹെഡ് മാസ്റ്റർ എം പ്രഭാകരൻ നമ്പ്യാർ, പി.എം ശുഹൈബ, മോണക്കാട്ട് മൊയ്തു, പി ഹമീദ് മാസ്റ്റർ, .കെ. ശശി, വി.വി. ഉണ്ണികൃഷ്ണൻ, കെ.കെ. സി. അബ്ദുല്ല, പരുത്തി ഭാസ്കരൻ, യു.ടി. സഫീർ, കക്കുളത്ത് അബ്ദുൽ ഖാദർ, ഷറഫുന്നിസ്സ നുസൈബ തുടങ്ങിയവർ ഉൾപെടെ വിവിധ മത – സാമൂഹ്യ- സാംസ്കാരിക – രാഷ്ട്രീയ -സന്നദ്ധ സേവനരംഗത്തെ പ്രമുഖർ ആശംസകൾ നേരും.
കൺവീനർ കെ. ശശീന്ദ്രൻ മാസ്റ്റർ സ്വാഗതവും ജലീൽ രാമന്തളി നന്ദിയും പറയും . പരിപാടി വിജയിപ്പിക്കുന്നതിന്ന് എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു