The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

രാമായണശീലുകളുടെ സന്ധ്യകൾ

സന്തോഷ്‌ ഒഴിഞ്ഞ വളപ്പ്

കർക്കിടകം പിറക്കുന്നതോടെ വീടുകളിലും തറവാട് സ്ഥാനം ക്ഷേത്രങ്ങൾ. മ oങ്ങൾ എന്നീ ഇടങ്ങളിൽ രാമായണ പാരായണം ആരംഭിക്കുകയായി. വായനയെ ഒരു കാലത്ത് വളർത്തി കൊണ്ടുവന്നതിൽ ഇതിഹാസ ഗ്രന്ഥങ്ങൾക്കും മതഗ്രന്ഥങ്ങൾക്കും വലിയ യതായ മഹിതമായ സ്ഥാനമുണ്ട് കാലാതിവർത്തിയായ ശ്ലോകങ്ങളും ശോകങ്ങളും ബോധാബോധവൽക്കരണത്താലും രാമായണ പാരായണം ഇന്നും പ്രസക്തമാണ്. മാനിഷാദാ-അരുത് കാട്ടാളാ ഇണക്കുരുവികളിൽ ഒന്നിനെ വരെ കൊല്ലരുതേ! ഇത് അഹിംസാത്മകമായ ഒരു കാവ്യ നിലപാടാണ് അത്ര മാത്രം മാനവികമായ അതിനപ്പുറം സർവ്വചരാചര സ്നേഹം അതാണ് രാമായണം തുടക്കം മുതൽ ഉദ്ബോധിപ്പിക്കുന്ന ദാർശനിക തലം ഇവിടെ ലവണാസുരവധത്തെക്കുറിച്ചാണ് സൂചിപ്പിക്കാൻ തുനിയുന്നത് ലവണൻ എന്നൊരു അസുരൻമധുരാജ്യത്തിൻ്റെ അധിപനാണ് ലവണാസുരൻ അയാളുടശല്യം കൊണ്ട് എല്ലാവരും പൊറുതിമുട്ടിയിരിക്കയാണ് കൊതുകു o പനിയും കൊണ്ട് ഇക്കാലത്ത് നമ്മൾ അസഹ്യരായതുപോലെ മഹർഷിമാർക്കും മറ്റു സാധു ജനങ്ങൾക്കും സൽക്കർമങ്ങളൊന്നും അനുഷ്ഠിക്കാനാവുന്നില്ല പ്രജകളുടെ സങ്കടം രാജാവായ ശ്രീരാമൻ്റെ കാതുകളിലെത്തി ലവണാസുരനെ വധിക്കാൻ ശ്രീരാമൻ അനുജനായ ശത്രുഘ്നനെയാണ് ചുമതലപ്പെടുത്തിയത്. സേവകർ ശത്രുഘ്നൻ്റെ രഥം ആയുധങ്ങൾ കൊണ്ട് നിറച്ചു. കുതിരകളുടെ കടിഞ്ഞാൺ പിടിച്ച് സാരഥി ആജ്ഞകാത്ത് നിന്നു. കുതിച്ചു പായാൻ കുതിരകൾ ഉത്സാഹത്തോടെ നിന്നു വയലാറിൻ്റ അശ്വമേധം എന്ന കവിതയിൽ കുതിരകളെ വർണ്ണിക്കും പോലെ എന്തൊരാവേശമാണതിൻ കാൽകളിൽ വിശ്വസംസ്കാര വേദിയിൽ പുത്തനാം അശ്വമേധം നടത്താൻ തയ്യാറായിരിക്കയാണ് ശത്രുഘ്നൻ രഥത്തിന് അകമ്പടിയായി അനേകം ധീരയോദ്ധാക്കൾ അണിനിരന്നു സംഘം മധുരാജ്യത്തിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് ശത്രുഘ്നൻകൊട്ടാരവാതിക്കൽ സാക്ഷാൽ ശ്രീരാമചന്ദ്രനെ കാത്ത് നിന്നു. അപ്പോഴതാ ശ്രീരാമൻ അടുത്തെത്തിക്കഴിഞ്ഞു. ശ്രീരാമൻ പറഞ്ഞു ശത്രുഘ്നാ ലവണാ സുരനെ വധിക്കാൻ ധീരനായ നിനക്ക് കഴിയും എന്നിട്ട് നീ തന്നെ മധുരാജ്യം ഭരിക്കണം നല്ല മോട്ടിവേഷൻ സ്പീക്കറായി അന്ന് ശ്രീരാമൻ മാറി. ശ്രീരാമൻ ശത്രുഘ്നനെ അനുഗ്രഹിച്ച് യാത്രയാക്കി ആ വലിയ സംഘത്തിൽ നിന്നും ഭടന്മാർ ആണ് ആദ്യം മധുരാജ്യം ലക്ഷ്യമാക്കി കുതിച്ചത് ശത്രുഘ്ന രഥംപിന്നാലെയും മാർഗമധ്യേ ശത്രുഘ്നൻ വാല്മീകിയുടെ ആശ്രമത്തിൽ എത്തി അന്നവിടെ അതിഥിയായി തങ്ങി അന്ന് ചിങ്ങമാസത്തിലെ തിരുവോണനാളായിരുന്നു. സീതാദേവി ലവനും കുശനും ജന്മം കൊടുത്തതും അന്നായിരുന്നു. ആ വാർത്ത ശത്രുഘ്നനെ വല്ലാതെ സന്തോഷിപ്പിച്ചു അദ്ദേഹം സീതയെയും കുഞ്ഞുങ്ങളെയും കണ്ട് മധുരാജ്യത്തേക്ക് പുറപ്പെട്ടു. – ഏഴു ദിവസത്തെ യാത്രയ്ക്ക് ശേഷം കാളിന്ദീ നദിക്കരയിലെ. ലവണാസുരൻ്റെ ലാവണത്തിൽ കടന്നു.. ശത്രുഘ്നൻ അമ്പും വില്ലുമായി ഗോപുരവാതിക്കൽ ലവണാസുരനെ കാത്ത് കാത്തിരുന്നു. കുറച്ചു നേരം കൂടി കടന്നുപോയി. ലവണാസുരൻ വേട്ടയാടിയ കുറച്ചു മൃഗങ്ങളുമായി അവിടെയെത്തി. ശത്രുഘ്നനെ കണ്ട് അയാൾ പോരിന് വെല്ലുവിളിച്ചു…” എന്നാൽ ഒരു കൈ നോക്കാം ! ‘കോപിഷ്ഠനായ ലവണൻ ഒരു മരം പറിച്ച് ശത്രുഘ്നന് നേരെ എറിഞ്ഞു. ശത്രുഘ്നൻ ഒറ്റയമ്പാൽ ആമരം തകർത്തു കളഞ്ഞു.ലവണൻ വീണ്ടും അരിക്കൊമ്പനെ പോലെ വീണ്ടും മരങ്ങൾ ചുഴറ്റിയെറിഞ്ഞു. അവിടത്തെ വൃക്ഷങ്ങൾ നശിപ്പിക്കുന്ന ലവണനോട് നമ്മുടെ ശത്രുഘ്നന് ദേഷ്യം കൂടിവന്നു ലവണന് നേരെ അമോഘം’ എന്ന ദിവ്യാസ്ത്രം പ്രയോഗിച്ചു ഇപ്പോഴത്തെ ആണവായുധം പോലെ വരും അമോഘം ലവണൻ മല പോലെ നിലംപതിച്ചു ഇതുകണ്ട് സന്തുഷ്ടരായ ദേവൻമാർ ശത്രുഘ്നനെ അനുഗ്രഹിച്ചു. ദേവന്മാരുടെ അനുഗ്രഹം കൊണ്ട് മധുവനം പിന്നീട് ശുരസേന o എന്ന വൻനഗരമായി മാറിയത്രെ വിജയശ്രീലാളിതനായി ശത്രുഘ്നൻ മടങ്ങി ‘രാമായണത്തിലെ രസകരമായ ഈ കഥ തിന്മയ്ക്കെതിരെ നന്മ നേടുന്ന വിജയമാണ് ജനാധിപത്യത്തിൽ അഴിമതി, ധിക്കാരം, സ്വജനപക്ഷപാതം, വർഗ്ഗീയത തുടങ്ങിയ ലവണാസുരന്മാരുണ്ട് എക്കാലവും അതിനെതിരെ നീതിമാൻമാരായ ശത്രുഘ്നനെ പോലെയുള്ള ഭരണകർത്താക്കൾ രഥം തെളിച്ച് വന്നാൽ മധുവനമെന്ന നമ്മുടെ ജനാധിപത്യ രാജ്യം ശുരസേനം പോലെ പുരോഗതിയുടെ മട്ടുപ്പാവിലെത്തും തേനും പാലും ഒഴുക്കുന്ന മധുവനങ്ങൾ സൃഷ്ടിക്കാൻ ഒരു ഉൾപ്രേരണ രാമായണ കഥകളിലുണ്ട് അതാണ് കാലത്തെ കടന്ന് ഇതിഹാസത്തിൻ്റെ ശോഭയിൽ രാമായണം എന്നും ഔന്നത്യത്തിൽ നിൽക്കുന്നത് ഇണ പക്ഷികളെ വരെ കൊല്ലരുതെന്ന് ആഹ്വാനം ചെയ്യുന്ന അഹിംസാത്മകത മാനവിക ബോധത്തിൻ്റെ താണ് എല്ലാവരുടെ വേദനയും നമ്മുടെ നൊമ്പരമാകുന്ന കാവ്യസംസ്കാരം – സാമൂഹ്യാനുഭവങ്ങളുടെ സമഗ്രതയാണ് മനുഷ്യൻ എന്ന് കാൾ മാർക്‌സ് പറഞ്ഞതും ഇവിടെ ഒരു പുഴ പോലെ ഒന്നാകുന്നു…..

Read Previous

പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐ

Read Next

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വഴുക്കൽ നിരവധി പേർക്ക് വീണു പരിക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!