തൃക്കരിപ്പൂർ: അവസരവാദ രാഷ്ടീയത്തിന്റെ ഇന്നത്തെ കലുഷിതമായ അന്തരീക്ഷത്തിൽ നിലപാടുകളിൽ വെള്ളം ചേർക്കാതെ പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെ സാനിദ്ധ്യം എതിരാളികൾ . പോലും ആഗ്രഹിക്കുന്നു എന്നത് ഒരു യാഥാത്ഥ്യമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി ശാഫി ചാലിയം പ്രസ്താവിച്ചു. രാഷ്ടീയത്തിന്റെ മുഖം വികൃതമല്ല നൻമയുടേതും, കാരുണ്യത്തിന്റേതുമാണന്ന് സമൂഹത്തിന് മുന്നിൽ തെളിയിച്ച രഷ്ടീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ് . അത് കൊണ്ട് തന്നെ മുസ്ലിം ലീഗിനെ തളർത്താനും, തകർക്കാനും സി.പി. എമ്മും, ഫാസിസ്റ്റുകളും നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു. തൃക്കരിപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് നടക്കാവിൽ സംഘടിപ്പിച്ച ലീഡേർസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി.റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചുജില്ലാ ജനറൽ സിക്രട്ടറി എ.അബ്ദുൾ റഹിമാൻ ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സിക്രട്ടറി സത്താർ വടക്കുമ്പാട് ആമുഖ ഭാഷണം നടത്തി. സംസ്ഥാന സിക്രട്ടറി ഷാഫി ചാലിയം, എൽ ജി .എം എൽ സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. ശറഫുദ്ദീൻ, മോട്ടിവേഷൻ ടെയിനർ ഹംസ പാലക്കി ക്ലാസ്സെടുത്തു.
സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി. ഹമീദലി, ജില്ലാ ജനറൽ സിക്രട്ടറിമാരായ എ.ജി.സി. ബഷീർ, ടി.സി.എ.റഹ്മാൻ, എ.ബി. ശാഫി, മണ്ഡലം ഭാരവാഹികളായ ലത്തിഫ് നീലഗിരി, എൻ’ കെ.പി.മുഹമ്മദ് കുഞ്ഞി, റഫീഖ് കോട്ടപ്പുറം, എ. മുസ്തഫ ഹാജി, ജാതിയിൽ അസൈനാർ മുഹമ്മദ് കൂളിയാട്, എച്ച്.എം. കുഞ്ഞബ്ദുല്ല, പി.കെ.സി. കുഞ്ഞബ്ദുള്ള, നിസാം പട്ടേൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. ബാവ, പി.വി.മുഹമ്മദ് അസ്ലം
ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് പള്ളിക്കണ്ടം, എ.സി. അത്താവുള്ള മാസ്റ്റർ, എം.ടി. ജബ്ബാർ, പി.കെ, ലത്തീഫ്, അഡ്വ: എം.ടി.പി. കരീം പ്രസംഗിച്ചു