നീലേശ്വരം പാലായിയിൽ ഭക്ഷ്യവിഷബാധയേറ്റ് നീലേശ്വരം താലൂക്കാശുപത്രിയിൽ കഴിയുന്നവരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ സന്ദർശിച്ചു. എം രാജ ഗോപാലൻ എം എൽ എ, സി പി എം ഏരിയ സെക്രട്ടറി എം രാജൻ,നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കെ പി രവീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.