കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ പരിസ്ഥിതി വായന നടത്തി.
അംബികാ സുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ കഥാ സമാഹാരവും ശശിധരൻ ആലപ്പടമ്പൻ്റെ ഓർമ്മയിൽ നന്നഞ്ഞ വഴികൾ എന്ന ഓർമ്മ പുസ്തകവും പരിചയപ്പെടുത്തി. വടക്കുമ്പാട് എം.രാജൻ, ഉഷ രാജൻ ദമ്പതികളും മധുസൂദനൻ , ശ്രീജ മധുസൂദനൻ ദമ്പതികളുമാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.
അമ്പലത്തറ ഗവ. ഹൈസ്കൂൾ അധ്യാപിക ജീന രാജേഷ് രണ്ടു മത്സ്യങ്ങൾ അവതരിപ്പിച്ചു. ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊടക്കാട് നാരായണൻ, കലിയന്തിൽ നാരായണൻ മാഷ്, ടി.വി. ഗിരിജ ടീച്ചർ, കെ.സി. മാധവൻ, ശശിധരൻ ആലപ്പടമ്പൻ ,ഉഷ രാജൻ സംസാരിച്ചു.
ഓർമ്മയിൽ നനഞ്ഞ വഴികൾ മൊഗ്രാൽ ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുകുമാരൻ ഈയ്യക്കാട് പരിചയപ്പെടുത്തി. ടി. കരുണാകരൻ അധ്യക്ഷനായി. ശശിധരൻ ആലപ്പടമ്പൻ , കൊടക്കാട് നാരായണൻ, ശ്രീജ മധുസൂദനൻ സംസാരിച്ചു. പി.വി. നാരായണൻ, പി.ടി. ഷൈനി ടീച്ചർ, ടി.വി. ഗിരിജ ഗാനാലാപനം നടത്തി.