
കാഞ്ഞങ്ങാട്: മഹാകവി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പി കവിതാ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം 2022,2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യ കൃതികളാണ് പുര സ്ക്കാരത്തിന് പരിഗണിക്കുക. പരിഗണിക്കപ്പെടാനുളള കൃതിയുടെ മൂന്ന് പ്രതികൾ രവീന്ദ്രൻ നായർ,നന്ദനം, വെള്ളിക്കോത്ത്, പോസ്റ്റ് അജാനൂർ
വഴി ആനന്ദാശ്രമം,പിൻ 671 531 കാസർകോട് ജില്ല, എന്ന വിലാസത്തിൽ 25 – ന് മുൻപ് ലഭിക്കത്തക്ക വണ്ണം അയക്കേണ്ടതാണ് ഫോൺ: 94469 57010.
Tags: news Poetry Award