സ്കൂളിലേക്ക് പോയ അധ്യാപികയെ കാണാതായതായി പരാതി നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയും പാലായി റോഡിലെ സബിന്റെ ഭാര്യയുമായ അഞ്ജനയെ(26)യെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ അഞ്ജന പിന്നീട് തിരിച്ചുവന്നില്ലെന്ന് പിതാവ് കെ എം ഷാജു നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആറു വർഷം മുമ്പ് വിവാഹിതരായ അഞ്ജന സബിൻ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.