കാസർകോട് ലോക്സഭാമണ്ഡലം എൽ ഡി എഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ആദ്യം കൊമ്പുകോർത്ത ഇരുവരും പിന്നീട് പരസ്പരം കൈകോർത്തതിനുശേഷം ആണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
എൽ ഡി എഫ് സ്ഥാനാർത്ഥിഎം.വി. ബാലകൃഷ്ണൻ ജില്ലാ കലക്ടർ കെ ഇമ്പശേഖറിനും യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ഡെപ്യൂട്ടി കളക്ടർ ഷാജുവിനും പത്രിക നൽകി.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതി നുള്ള ടോക്കൺ ആദ്യം തന്നില്ലെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എ കെ എം അഷ്റഫ് എംഎൽഎയും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു