
പാറക്കോൽ രാജൻ
ഇന്ത്യ കണ്ട മഹാനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെയു ഗപുരുഷനുമായ ഇ എം എസിന്റെ വേർപാടിന് 27 വർഷം തികയുന്നു. ബിജെപിസർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിലായിരുന്നു ഇഎംഎസിന്റെ വിയോഗം. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് എന്നും ഉയർത്തിപ്പിടിച്ച ഇഎംഎസ് അ ടക്കമുള്ള ദേശീയ നേതാക്കൾ ലക്ഷ്യം കണ്ട ഇന്ത്യയില്ല സംഘ പരിപാർ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ നടപ്പിലാക്കാർ ശ്രമിക്കുന്നത്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം ദുരിതത്തിലാക്കുന്ന കേന്ദ്ര ഭരണത്തിന്റെ കെടുതികൾ പേറുന്ന ഈ ഘട്ടത്തിൽ കുടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകാൻ കഴിയേണ്ടതുണ്ട്.
ഇന്ത്യൻ രാഷ്ട്രിയത്തെ പുരോഗമനപരമായി വഴി തിരിച്ചു വിടുന്നതിൽ ഇഎംഎസ് വഹിച്ച പങ്ക് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. അവിഭക്ത കമ്മ്യണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം സിപിഐ (എം) ന്റെ ജനറൽ സെക്രട്ടറിയായി 13 വർഷം പ്രവർത്തിച്ചു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം 1992 ൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും വിശ്രമിച്ചില്ല. കേരളത്തെ മത നിരപേക്ഷതയിലും സമത്വ രാഷ്ട്രീയ ചിന്തയിലും ഉറപ്പിച്ചു നിർത്തുന്നതിൻ സഖാവിന്റെ നേതൃത്വവും പ്രവർത്തനവും ഇടപെടലും പ്രധാനമാണ്. നിരവധി പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിച്ചത് ഇഎംഎസിന്റെ ചിന്തകളായിരുന്നു. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണം വെറുതെ ലഭിച്ചതല്ല. കേരളത്തിലെ കമ്മ്യണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ നായ അദ്ദേഹം അഖിലേന്ത്യാ തലത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് അതുല്യ സംഭാവന ചെയ്തു. ലോക കമ്മ്യം ണിസ്റ്റ് പ്രസ്ഥാനത്തിലെ തന്നെ സമുന്നത നേതാക്കളിൽ ഒരാളായി മാറി.
അനാചാരം അന്ധവിശ്വാസം. തുടങ്ങിയവയിൽ നിന്ന് നാടിനെ മോചിപ്പിക്കാനു ജാതി- ജൻമിനാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആ ഘാതമേൽപ്പിക്കാനും വലിയ തോതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു. ജനിച്ച സമുദായത്തിലെ ജീർണ്ണതകൾക്കെതിരെ പോരാട്ടത്തിലായിരുന്നു ആദ്യം ഏർപ്പെട്ടത്. അങ്ങനെ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനത്തെ നയിച്ചു അതിന്റെ ഫലമായി ആ സമുദായത്തിൽ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു. അതിനു വേണ്ടി പ്രക്ഷോഭം നയിച്ച വരുടെ നിരയിൽ ഇ എം എസ് ഉൾപ്പെടെ ധാരാളം പേരുണ്ട്. ഇവരുടെയെല്ലാം പ്രവർത്തന ഫലമായി വിധവ വിവാഹത്തിന് അനുകൂലും സംബ ന്ധം ഇടപാടിന് എതിരെയും ഇംഗ്ലീഷ് പഠനത്തിനും സ്ത്രികളുടെ വിദ്യാഭ്യാസത്തിനും വേഷ പരിഷ്ക്കാരത്തിനും അനുകൂലവുമായ ന ട പടി കളുണ്ടായി
ശ്രീ നാരായണ ഗുരുവും ചട്ട മ്പിസ്വാമിയു അയ്യൻകാളിയും വക്കം മൗലവിയും ചാവറയച്ചനും പൊയ്കയിൽ യോഹന്നാനും എല്ലാം നേതൃത്വം നൽകിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ തകർന്നടിയാതെ നവോത്ഥാനത്തെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കാൻ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്മ്യം ണിസ്റ്റുകാരും പുരോഗമന ശക്തികളും യത്നിച്ചു ഇത് നാടിന്റെ സാമുഹ്യ മാറ്റത്തിന് നൽകിയ സംഭാ വന വലുതാണ്. അതിലുടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയർ ഇന്നും ശിര ശു യർ ത്തി നിൽക്കുന്നത് ‘ .. മതമേതാ യിലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീ നാരായണ ഗുരുവിന്റെ ചിന്ത കേരളീയരിൽ പൊതുവിൽ ഇന്നും സ്വാധിനം ചെലുത്തുന്നതും
കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932 ൽ കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ഇഎംഎസ് കോഴിക്കോട് സബ്ബ് ജയിലിലെത്തിയപ്പോൾ സ്വീകരിച്ചത് പി.കൃഷ്ണപ്പിള്ളയായിരുന്നു. വരണം വരെ നീണ്ട അസാധാരണ മായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച്ച . കോഴിക്കോട് സബ് ജയിലിൽ നിന്ന് കണ്ണുർ സെൻട്രൽ ജയിലിലേക്കും ‘അവിടെ നിന്ന് വെല്ലുർ ജയിലിലേക്കും ഇഎം എസിനെ മാറ്റി കണ്ണുർ സെൻട്രൽ ജയിലിൽ വെച്ചാണ് ഏകെജിയെ കണ്ടു മുട്ടുന്നത്. ദേശി പ്രസ്ഥാനത്തിന്റെ നേതാവായി മാറിയ ഇ എം എസിനെ കെപിസിസി സെക്രട്ടറി മാരിൽ ഒരാളായി തെരഞ്ഞെടുത്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാക്കളിൽ ഒരാളായി മാറുകയും ചെയ്തു. 1937 ൽ രൂപികരിച്ച കേരളത്തിലെ ആദ്യത്തെ കമ്മ്യണിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്ന ഇഎംഎസ് അവിഭക്ക് ത കമ്മ്യണിസ്റ്റ് പാർട്ടിയുടെയും പിന്നീട് സിപിഐ (എം) ന്റെയും ജനറൽ സെക്രട്ടറിയായി.
ഐക്യ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് കമ്മ്യണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ രൂപികരിച്ച രണ്ട് മന്ത്രിസഭയെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനക്ക് അധികാരത്തിൽ വന്നാൽ കമ്മുണിസ്റ്റ് പാർട്ടി എങ്ങനെ ഭരണത്തിൽ പ്രവർത്തിക്കണമെന്ന് മുൻ അനുഭവമുണ്ടായിരുന്നില്ല. ഈ വിഷമകരമായ അവസ്ഥയിൽ നിന്നു കൊണ്ട് സംസ്ഥാന സർക്കാരിനെ നയിക്കുന്നതിൽ അന്യാദൃശമായ മാതൃക കാണിച്ചു. കേരത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്ക്കാരങ്ങൾക്ക് ഈ കാലയളവ് സാക്ഷ്യം വഹിച്ചു. ഭൂമിയിൽ നിന്ന് മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അധികാരമേറ്റ യുടനെ മുഖ്യമന്ത്രി ഒപ്പിട്ടത് കേരളത്തിൽ ജൻമിത്യം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്ക്കരണ നടപടികൾ നടപ്പിലാക്കുന്നതിനും ഇ എം എസ് സർക്കാരിനു കഴിഞ്ഞു. ആറടി മണ്ണ് പോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയ അവസ്ഥയിൽ കഴിയുന്ന മണ്ണിന്റെ മക്കൾക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി നൽകി എന്നതാണ് ഇഎംഎസ് സർക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വപൂർണ്ണവുമായ നടപടി. ഭൂപരിഷ്ക്കരണം’ വിദ്യാഭ്യാസ ബിൽ അധികാര വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ഇടപെടൽ. ന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തു മാറ്റൽ തുടങ്ങി നിരവധി പരിക്ഷ്ക്കാരങ്ങൾ നടപ്പാക്കി’. ഭൂപരിഷ്ക്കരണ രംഗത്ത് ഉൾപ്പെടെ രണ്ടാം ഇഎംഎസ് സർക്കാർ വരുത്തിയ മാറ്റം സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ഏടാണ് കലയും സാഹിത്യവും വരേണ്യവർഗത്തിന്റെ കൈയിൽ അമർന്നിരിക്കുന്ന അവസ്ഥയ്ക്കെതിരെ . അത് തൊഴിലാളി വർഗത്തിന്റെ വിമോചന പോരാട്ടത്തിനുള്ള ഊർജ സ്രോതസാക്കി മാറ്റുന്നതിനുളള ഇടപെടൽ അദ്ദേഹം നടത്തി. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാനും കേരളത്തിലെ ജനപക്ഷ സർക്കാരിനെ മുന്നോട്ട് കൊണ്ട് പോകാനുള പ്രവർത്തനങ്ങൾക്കും ഇഎംഎസിന്റെ സ്മരണ നമുക്ക് കരുത്താകും’