The Times of North

Breaking News!

നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു   ★  നീലേശ്വരം മർച്ചൻ്റ്സ് വനിതാവിങ് ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി   ★  ചായ കുടിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു   ★  കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു   ★  പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.   ★  സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി

പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.

കരിവെള്ളൂർ: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ ചെമ്പൂക്കാവ് ധന്യശ്രീയിൽ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെ 1.15 -നായിരുന്നു അന്ത്യം.

വിദ്യാഭ്യാസ വിദഗ്ധൻകൂടിയായിരുന്ന അദ്ദേഹം എം.ആർ.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആർ. ചന്ദ്രശേഖരൻ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

മാധ്യമപ്രവർത്തകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവജീവൻ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമിയിൽ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചു

 

മലയാളനോവൽ ഇന്നും ഇന്നലെയും’ എന്ന പുസ്തകത്തിന് 2010-ൽ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു. വിവർത്തനത്തിന് എം.എൻ. സത്യാർഥി പുരസ്കാരവും നേടി.

 

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, എന്റെ ജീവിതകഥയിലെ എൻ.വി. പർവ്വം, കമ്യൂണിസം ചില തിരുത്തലുകൾ, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമർശനത്തിന്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങൾ, ഗോപുരം, സത്യവും കവിതയും, നിരൂപകന്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. നിരൂപണത്തിൽ അൻപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ-നിർവാഹക സമിതി അംഗമായിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ്, മലയാളം സർവകലാശാല അക്കാദമിക് കൗൺസിൽ എന്നിവയിലും പ്രവർത്തിച്ചു. കൊടകര നാഷണൽ ഹൈസ്കൂളിലും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും പയ്യന്നൂർ കോളേജിലും അധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: റാം കുമാർ, പ്രിയ. മരുമക്കൾ: ശങ്കർ, ധന്യ.

Read Previous

സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക് 

Read Next

കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73