The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പൊതു തിരഞ്ഞെടുപ്പ്; ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു

ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ചെങ്കള പഞ്ചായത്തിലെ 21 ആം വാര്‍ഡായ റഹ്മാനിയ നഗറിലെ ഷറഫുദ്ദീനെ ഭിന്നശേഷി സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി കളക്ടര്‍ സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ആര്യ പി. ജോണ്‍, ചെങ്കള പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അദീബ അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു. കളക്ടര്‍ നാട്ടുകാരുമായി വിവിധ വിഷയങ്ങളില്‍ സംവദിച്ചു. റഹ്മാനിയ നഗറിലെ അങ്കൺവാടിയിലെ ചോര്‍ച്ചയും ചുറ്റുമതില്‍ നിര്‍മ്മാണവും അങ്കൺവാടി ടീച്ചര്‍ ബാലാമണി കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് അങ്കൺവാടിയുടെ ആവശ്യങ്ങള്‍ പരിശോധിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Read Previous

സംസ്ഥാനത്ത് കൊടും ചൂട്:ഇന്നും നാളെയും എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

Read Next

ബാങ്ക് അക്കൗണ്ടിൽനിന്നും യുവതിയുടെ 4 ലക്ഷം തട്ടിയെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!