കാസർകോട്: നീലേശ്വരത്തെ സ്വന്തം വീട്ടിലേക്ക് പോയ വയോധികനെ കാണാതായതായി പരാതി. മഞ്ചേശ്വരം കഞ്ചിക്കട്ട രാമനഗർ സ്മിജി വിഹാറിൽ പി കെ ഭാസ്കരൻ (71) യാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 മണിക്കാണ് നീലേശ്വരത്തെ വീട്ടിലേക്ക് പോകുന്നു എന്നും പറഞ്ഞ് ഭാസ്കരൻ കഞ്ചിക്കട്ടയിലെ വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് തിരിച്ചെത്തില്ലെന്ന് മകൻ സ്മിജിത്ത് ഭാസ്കരൻ മഞ്ചേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു