കാസർകോട്: അശ്രദ്ധയോടെ വെട്ടിച്ച ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്കേറ്റു. കൊളത്തൂർ ഇയാളടുക്കത്തെ പിആർകൃഷ്ണന്റെ ഭാര്യ കെ കാർത്യാനി (75), കൊച്ചുമകൾ സമന്യ (11) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കൊളത്തൂർ മുന്തൻ ബസാറിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.