പ്രായമായവരുടെ അനുഭവ സമ്പത്തും അറിവും പ്രയോജനപ്പെടുത്തുന്നതിൽ നാം വിജയിപ്പിക്കുമ്പോഴാണ് നാടിൻ്റെ നന്മ നിൽക്കുന്നതെന്ന് കെ. പി.സി.സി സെക്രട്ടറി എം അസ്സിനാർ അഭിപ്രായപ്പെട്ടു. ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഞാണിക്കടവിൽ വയോജന ദിനത്തിൽ അധ്യാപകനും ഗാന്ധിയനുമായ ജെ. കെ കൃഷ്ണൻമാസ്റ്ററെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ രാഘവൻ കുളങ്ങര അധ്യക്ഷനായിരുന്നു. ഡി. സി. സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് പൊന്നാട അണിയിച്ചു. ഡോ. പി.വി. പുഷ്പജ ഉപഹാര സമർപ്പണം നടത്തി. കെ.വി. രാഘവൻ മാസ്റ്റർ ആദരഭാഷണം നടത്തി. എ. വി. ബാബു, ചന്ദ്രൻ ഞാണിക്കടവ്, രവീന്ദ്രൻ കരിച്ചേരി ഷാഫി ചൂരിപള്ളം ,ഇ വി പത്മനാഭൻ, രലു പനയാൽ, ലിസി ജേക്കബ്, രാജൻ വി വി , രാജകല നാരായണൻ, ഒ മോഹൻ കുമാർ, പ്രമോദ് കെ റാം , സിജോ അമ്പാട്ട്, ഉഷ എൻ, ശ്രീജ പുരുഷോത്തമൻ , ദാമോദരൻ കെ., കെ. വത്സല ഞാണിക്കടവ്, തങ്ക മണി കെ തുടങ്ങിയവർ സംസാരിച്ചു.