കാസർക്കോട്: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും കോളേജുകളും ഹരിത സ്ഥാപനങ്ങളാക്കി
മാറ്റാനുള്ള കർമ്മ പരിപാടിയിൽ ജില്ലയിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അധ്യാപക സർവീസ് സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു
ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാതലയോഗം അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് പി. അഖിൽ ഉദ്ഘാടനം ചെയ്തു . നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . മാലിന്യ മുക്ത നവകേരളം കോ- കോർഡിനേറ്റർ എച്ച്. കൃഷ്ണ സ്വാഗതവും ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ വി രഞ്ജിത്ത് നന്ദിയും പറഞ്ഞു ചർച്ചയിൽ സംഘടന നേതാക്കളായ കെ ഭാനുപ്രകാശ്, കെ പി ഗംഗാധരൻ കെ.ശ്യാഭട്ട് , ഇ
മനോജ് കുമാർ, കെ. പ്രീത എം അബ്ദുൽ സത്താർ ഒ. എം ഷഫീഖ് ‘ കെ. ഗിരീഷ് കുമാർ, കെ രഞ്ജിത്ത്. കെ മുകുന്ദൻ എന്നിവർ സംസാരിച്ചു എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സവിശേഷ മാലിന്യനിർമാർജന പദ്ധതികൾ അധ്യാപക സർവീസ് സംഘടനകൾഏറ്റെടുത്തു നടത്തുന്നതിന് യോഗം തീരുമാനിച്ചു.
ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽ സ്റ്റേഷൻ ഒക്ടോബർ രണ്ടിന് മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങും. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വച്ഛത ഹി സേവാ പ്രവർത്തനത്തിനിൽ ഉൾപ്പെടുത്തിയും വിദ്യാനഗർ സിവിൽ സ്റ്റേഷൻ പരിസരം പൂർണമായി ശുചീകരിക്കുന്നതിന് മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങാൻ സർവീസ് സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു .സിവിൽ സ്റ്റേഷൻ പരിസരം വിവിധ ഭാഗങ്ങളായി ഓരോ ഓഫീസിലെ ജീവനക്കാരും ശുചീകരിക്കുന്നതിനും തുടർന്ന് സുസ്ഥിരമായ നിലനിർത്തുന്നതിനും ജില്ലാ നിർവഹണ സമിതി നൽകിയ നിർദ്ദേശം നടപ്പിലാക്കുന്നതിന് എഡിഎം
പി. അഖിൽ നിർദ്ദേശം നൽകി കെ പി ഗംഗാധരൻ ടി.ദാമോദരൻ രാഘവൻ പാലായി, ബി.വിജേഷ് എ ജയചന്ദ്രൻ കെ ഗിരീഷ് കുമാർ, ഒ.എം ഷഫീഖ്, കെ പ്രീത, കെ.രഞ്ജിത്ത് മുകുന്ദൻ എന്നിവർ പങ്കെടുത്തു. കർമ്മപരിപാടി ഹരിത കേരളം ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ അവതരിപ്പിച്ചു. മാലിന്യമുക്ത നവകേരളം കോകോർഡിനേറ്റർ എച്ച്. കൃഷ്ണ സ്വാഗതവും സഹൽ നന്ദിയും പറഞ്ഞു