കരിവെള്ളൂർ : ഉയർന്ന വിദ്യാഭ്യാസം ഉടുപ്പിൽ അലങ്കാരമായി തുന്നി ചേർക്കാനുള്ളതു മാത്രമല്ലെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ പറഞ്ഞു. കരിവെള്ളൂർ വടക്കെ മണക്കാട് രക്ത സാക്ഷി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ടോട്ടോ – ചാൻ പുസ്തക പരിചയം നടത്തുകയായിരുന്നു അദ്ദേഹം. ചെറു ന്യൂനപക്ഷമെങ്കിലും പദവിക്കും തൊഴിലിനും ശമ്പളത്തിനും വേണ്ടി മാത്രം വിദ്യാഭ്യാസത്തെ കൊണ്ടു നടക്കുന്നത് കേരള സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ റ്റോമോ സ്കൂളിൽ കൊബായാഷി എന്ന പ്രധാനാധ്യാപകൻ നടത്തിയ സർഗാത്മക വിദ്യാഭ്യാസ പരീക്ഷണങ്ങളെക്കുറിച്ച് വിദ്യാർഥിയായ തെത്സുകോ കുറോയാ നഗി എഴുതിയ അനുഭവ കഥയാണ് കോടിക്കണക്കിന് പ്രതികൾ പ്രചരിച്ചു കഴിഞ്ഞ’ ടോട്ടോചാൻ ജനാലയ്ക്കരികിലെ വികൃതി കുട്ടി ‘എന്ന പുസ്തകം. പ്രശസ്തകവി അൻവർ അലിയാണ് മലയാള പരിഭാഷ നിർവഹിച്ചത്.
പി.വി. ചന്ദ്രൻ മാഷിൻ്റെയും രേഖയുടെയും ആതിഥേയത്വത്തിൽ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ കെ.വി. നാരായണൻ അധ്യക്ഷനായി. അധ്യാപക അവാർഡ് ജേതാവ് എം.വി. കരുണാകരൻ മാഷ്,
മഞ്ജുളവേണി ടീച്ചർ , എം .പവിത്രൻ മാഷ്, വി.വി.ചന്ദ്രൻ മാഷ്, പി.വി. ചന്ദ്രൻ മാഷ്,എം.സുനിൽകുമാർ, പി.വി. വിനോദ് സംസാരിച്ചു.