ജില്ലയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ നീലേശ്വരം കോവിലകം ചിറ നവീകരണത്തിന്റെ അവസാനഘട്ട പ്രവർത്തി ഇന്ന് നടന്നു.കിഴക്കൻ കൊഴുവൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കോവിലകം ചിറയിലെ പായൽ നീക്കം ചെയ്യുന്നത് അവസാന ഘട്ടത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി വാർഡ് കൗൺസിലർ ടി.വി. ഷീബ എന്നിവർ സംബന്ധിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7മുതൽ 9.30വരെ യാണ് ശുചീകരണം നടത്തുന്നത്. ജില്ലയിലെ തന്നെ മാതൃക പരമായ പ്രവർത്തനം നടത്തുന്ന റെസിഡൻസ് ആണ് കിഴക്കൻ കൊഴുവൽ റെസിഡൻസ് അസോസിയേഷൻ.
Tags: news