
പ്രതിസന്ധികൾക്കുമുന്നിൽ ദിക്കറിയാതെ പതറുന്ന സമൂഹത്തിന് പ്രതീക്ഷയുടെ പ്രകാശ ഗോപുരമായി വഴികാട്ടിയ മാർഗ്ഗദർശിയായിരുന്നു ഇ.എം.എസ് എന്ന് പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ല കമ്മിറ്റിയംഗം എ.വി.രഞ്ജിത്ത് അഭിപ്രായപ്പെട്ടു. സോവിയറ്റ് യൂനിയനും കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളും സോഷ്യലിസ്റ്റ് പാതയിൽ നിന്നു പിന്തിരിഞ്ഞപ്പോൾ ,സോഷ്യലിസത്തിൻ്റെ ഭാവി ഇനിയെന്തെന്ന് ആശങ്കപ്പെട്ടവർക്കു മുന്നിൽ സോഷ്യലിസത്തിൻ്റെ അജയ്യതയേ കുറിച്ചുള്ള ആത്മവിശ്വാസം പകർന്നത് ഫിദറൽ കാസ്ട്രോയും ഇ.എം.എസുമായിരുന്നെതെന്നത് ചരിത്രം. ദരിദ്ര പക്ഷപാതിത്വത്തോടെ ജനകീയ വികസനത്തിൻ്റെ കേരള മോഡൽ വളർത്തിയെടുക്കുന്നതിന് അടിത്തറപാകിയ അദ്ദേഹം അതിൻ്റെ തുടർച്ചയും വളർച്ചയും ഉറപ്പാക്കാനാവശ്യമായ വിഭവ സമാഹരണ സാധ്യത മുൻ നിർത്തി ഉല്പാദനാധിഷ്ഠിത വികസന സങ്കല്പം മുന്നോട്ട് വെച്ചതായുംഅദ്ദേഹം പറഞ്ഞു. . ആലന്തട്ട ഇ. എം.എസ്. വായനശാല ഗ്രന്ഥാലയം സംഘടിപ്പിച്ച ഇ.എം.എസ്. ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ.വി.രഞ്ജിത്ത്. ഗ്രന്ഥാലയം പ്രസിഡണ്ട് എ.എം. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സി പി എംഎരിയ കമ്മിറ്റിയംഗം കയനി കുഞ്ഞിക്കണ്ണൻ, സി.കെ.ചന്ദ്രൻ, പി.ലീല ,ഇ.കെ സുനിൽ പട്ടേന എന്നിവർ സംസാരിച്ചു കെ.ജയൻ സ്വാഗതവും കയനി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു