
മാലിന്യമുക്തം നവകേരളം സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ് പ്രീത അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മാലിന്യമുക്തം നവകേരളം ആയി ബന്ധപ്പെട്ട പഞ്ചായത്ത് തലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ മികച്ച വീട് സംഘടനകൾ ക്ലബ്ബുകൾ ഹരിത ടൗൺ ഹരിത രത്നം മികച്ച ജനകീയ സംഘടന മികച്ച ഹരിത വിദ്യാലയം ഹരിത കലാലയം മികച്ച പൊതു ഇടം മികച്ച അയൽക്കൂട്ടം മികച്ച ടൗൺ എന്നിവർക്കുള്ള പുരസ്കാരം സമ്മാനിച്ചു. മാലിന്യ മുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലേക്കുള്ള തുണി സഞ്ചി വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ. വി കുട്ട്യൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിൻറെ സമ്പൂർണ്ണ മാലിന്യമുക്തം പ്രഖ്യാപന റിപ്പോർട്ട് വിദ്യാഭ്യാസം ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ പത്മനാഭൻ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി പ്രകാശൻ സ്വാഗതം പറഞ്ഞു