The Times of North

Breaking News!

കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.   ★  മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

സിനിമടിക്കറ്റ് നിരക്ക് വർദ്ധനവിനെതിര ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട്: നഗരത്തിലെ സിനിമാ തീയേറ്ററുകൾ ടിക്കറ്റ് നിരക്ക് കുറക്കാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സമീപ നഗരങ്ങളിലെ തീയേറ്ററുകളുമായി താരതമ്യപ്പെടുത്തിയാൽ കുറഞ്ഞ സൗകര്യവും കൂടിയ നിരക്കുമാണ് കാഞ്ഞങ്ങാട്ടെ തീയേറ്ററുകളിൽ. പയ്യന്നൂരിലെ അർച്ചന തീയ്യറ്ററിൽ ആർജിബി ലേസർ സിസ്റ്റം, 4 കെ സ്ക്രീനിങ്, 7.1 ഡോൾബി അറ്റ് മോസ് അത്യാധുനിക ശബ്ദ വിന്യാസമൊക്കെ നൽകുമ്പോൾ ടിക്കറ്റിന് 130 രൂപ മാത്രമേ വാങ്ങുന്നുള്ളൂ. ഓൺലൈനിൽ ടിക്കറ്റെടുത്താൽ 160 രൂപ വരെയാകും. എന്നാൽ ഇതിന്റെ പകുതി സൗകര്യം പോലും നൽകാത്ത കാഞ്ഞങ്ങാട്ടെ ഒരു തീയ്യറ്ററിൽ നേരിട്ട് ടിക്കറ്റ് എടുക്കുമ്പോൾ 190 രൂപയും ഓൺലൈനിൽ 220 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ന​ഗരത്തോട് ചേർന്ന മറ്റൊരു തീയേറ്ററിലാകട്ടെ നേരിട്ട് ടിക്കറ്റെടുത്താൽ 150 രൂപയും ഓൺലൈനിൽ 170 രൂപയുമാണ്. നല്ല സിനിമകൾ മികച്ച ശബ്ദ മികവോടെ അനുഭവിക്കാൻ മറ്റ് നഗരങ്ങളിലേക്ക് പോകേണ്ടി വരും.
കാസർകോട് മൂവി മാക്സിൽ നേരിട്ട് ടിക്കറ്റെടുക്കാൻ 130 രൂപയും ഓൺലൈനിൽ 150 രൂപയുമേയുള്ളൂ. ആധുനിക സൗകര്യങ്ങളുള്ള കർമ്മംതൊടിയിലെ തീയ്യറ്ററിലും 120 രൂപയേ വാങ്ങുന്നുള്ളൂ. കുടുംബ സമേതം പോകുന്നവർക്കാണ് കുറഞ്ഞ സൗകര്യത്തിന് കൂടുതൽ പണം നൽകുന്നത് ബാധ്യതയാകുന്നത്. പിവിആർ പോലുള്ള വൻകിടക്കാരുടെ മം​ഗളൂരുവിലെ തീയേറ്ററിലും 150 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിന്റെ മലയോരമായ ആലക്കോട്ടെ തീയേറ്ററുകൾ പോലും കാഞ്ഞങ്ങാട്ടെക്കാൾ ആധുനിക സൗകര്യം ഒരുക്കുന്നുണ്ട്. ഭക്ഷണത്തിന് പോലും കൊള്ളയാണ് നടത്തുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Read Previous

ദിനേശൻ സ്മാരക കബഡി ചാമ്പ്യൻഷിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.

Read Next

സി.പിഎം കിനാനൂർ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73