
നീലേശ്വരം നഗരസഭയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൈക്കടപ്പുറം പോസ്റ്റ് ഓഫീസിന് കീഴിലെ കടിഞ്ഞിമൂല,കുരിക്കൾ മാട്,വീവേഴ്സ് കോളനി,ഓർച്ച,പുറത്തേക്കൈ,കൊട്ടറ എന്നീ പ്രദേശങ്ങൾ കോട്ടപ്പുറം പോസ്റ്റ് ഓഫീസിന്റെ പരിധിയിലേക്ക് കൊണ്ട് വരാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ നീലേശ്വരം വെസ്റ്റ് മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പട്ടു. ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് വളരെ പ്രയാസമുണ്ടക്കുന്നതാണ് ഈ തീരുമാനം. വിവിധ രേഖകളിൽ വിലാസം മാറ്റേണ്ട സാഹചര്യം ഉണ്ടാകും. ആളുകളുടെ പ്രയാസം മനസിലാക്കി ജനദ്രോഹ പരമായ തീരുമാനം പിൻവലിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഡിവൈഎഫ് ഐ ആവശ്യപ്പെട്ടു.