
കരിന്തളം:ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേണ്ട ലഹരിയും ഹിംസയും, ജനകീയ യുദ്ധത്തിൽ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി കോയിത്തട്ടയിൽ നിന്ന് കാലിച്ചാമരത്തേക്ക് ജാഗ്രത പരേഡ് സംഘടിപ്പിച്ചു. പരേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ ജി രഘുനാഥൻ ഉദ്ഘാടനം ചെയ്തു. എം പ്രിയേഷ് അധ്യക്ഷനായി.ഡി.വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി സുജിത്ത് കുമാർ, ശിവരാജ് കെ പി, വൈഷ്ണവ് കെ പി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ഒ. എം സച്ചിൻ സ്വാഗതം പറഞ്ഞു.