നിലേശ്വരം: ജീവകാരുണ്യ രംഗത്ത് സാധാരണക്കാരയായ രോഗികൾക്ക് ആശ്വാസമേകാൻ ഡിവൈഎഫ്ഐ നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു.
മേഖല പ്രസിഡന്റ് കെ.വി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ്,ബ്ലോക്ക് പ്രസിഡന്റ്, എം. വി. ദീപേഷ്
നീലേശ്വരം നഗരസഭ ചെയർ പേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി. പി. മുഹമ്മദ് റാഫി, മുൻ ചെയർമാൻ പ്രൊഫ:കെ. പി. ജയരാജൻ, കെ.ഉണ്ണി നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സനുമോഹൻ, അമൃത സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖല സെക്ര’ട്ടറി ടി. കെ. അനീഷ് സ്വാതവും ട്രേഷർ ടി. വി രാജേഷ് നന്ദിയും പറഞ്ഞു.