നീലേശ്വരത്തെ താൽക്കാലിക ബസ് സ്റ്റാൻഡിന് സമീപത്ത് അപകടം പതിവാകുന്നു. മഴ ശക്തമായപ്പോൾ ചെളിയും കുഴിയും ഒഴിവാക്കാനായി ഇട്ട ജില്ലയാണ് ഇപ്പോൾ അപകടത്തിന് വഴിയൊരുക്കുന്നത്. ബസ്സുകൾ കയറിയിറങ്ങി ജില്ലകൾ രാജാ റോഡിലേക്ക് തെന്നി നീങ്ങി ജില്ലിയുടെ കൂനകൾ രൂപപ്പെട്ടതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ തെന്നി വീണ് യാത്രക്കാർക്ക് പരിക്കേൽ ക്കാൻ ഇടയാക്കിയത്. ഇന്ന് സന്ധ്യയോടെ പരിപ്പുവട വിഭവശാലയ്ക്ക് സമീപത്തായി രൂപപ്പെട്ട മൺകുനിയിൽ തട്ടി ഇരുചക്രവാഹനം തെന്നി വീണ് പടന്നക്കാട് സ്വദേശികളായ പിതാവിനും മകൾക്കും പരിക്കേറ്റു. അടിയന്തരമായും ഇക്കാര്യത്തിൽ നടപടി കൈക്കൊണ്ടല്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് ഉണ്ടാക്കുമെന്ന് നാട്ടുകാരും യാത്രക്കാരുംആശങ്കപ്പെടുന്നു.