കാഞ്ഞങ്ങാട്: കേരളത്തിൻ്റെ നഗര പട്ടണങ്ങളിൽ ‘മദ്യപാനികൾ അഴിഞ്ഞാടി നടക്കുമ്പോഴും അവരെ പിടിക്കാൻ പോലീസ് ഭയക്കുന്നു. ഇത് കേരളം എന്ന സംസ്ഥാനത്തിന് അപമാനമാണ് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിൽ കാണാൻ സാധിക്കുന്നത് ഈ ഒരു അവസ്ഥ നിയമപാലകന്മാർ ഗൗരവമായി കാണണമെന്ന് ലഹരി നിർമാർജ്ജന സമിതി (എൽ എൻ എസ് ) കാസർകോട് ജില്ല പ്രവർത്തകസ്മിതി ആവശ്യപ്പെട്ടു.ഇത് സണ്ഡിച്ച് നടന്ന യോഗം ജില്ല പ്രസിഡണ്ട് എ ഹമീദ് ഹാജി അദ്യക്ഷതവഹിച്ചു സംസ്ഥാന സെക്രട്ടറി മൂസാൻ പാട്ടില്ലത്ത് ഉൽഘാടനം ചെയ്തു. കരീംകുശാൽ നഗർ,
എം കെ റഷീദ് ഹാജി, ഹമീദ് ചേരങ്കൈ, മുത്തലിബ് കൂളിയങ്കാൽ, മുഹമ്മദ് ഇച്ചിലങ്കോട്, ഷംസുദ്ധീൻ കെ., മെയ്തിൻ കുഞ്ഞി ഹാജി, ഹംസ പുതിയ കോട്ട, സുലൈഖ,സ്വബൈദ സി.എച്ച്, കദീജ ഹമീദ്, ഗീതു ജാഫർ, മൂവാരിക്കുണ്ട് അബ്ദുൾ ഖാദർ, സെവൻ സ്റ്റാർ അബ്ദുൾ റഹീമൻ എന്നിവർ സംസാരിച്ചു ജില്ല സെക്രട്ടറി മുഹമ്മദ് കുഞ്ഞി വടക്കേക്കര സ്വാഗതവും ജില്ലാ ട്രഷർ കെ വി കുട്ടിഹാജി നന്ദിയും പറഞ്ഞു.